ADVERTISEMENT

തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അവധിയിൽ പ്രവേശിക്കുന്നതിന് അപേക്ഷ നൽകി. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യാനാണ് അവധിയിൽ പോകുന്നത്. പിണറായി സർക്കാരിന്റെ തുടക്കം മുതൽ ഇന്റലിജൻസ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാർ അടുത്തിടെയാണ് വിജിലൻസ് മേധാവിയായത്. 1991 ബാച്ച് ഐപിഎസ് ഓഫിസറാണ് വിനോദ് കുമാർ. 2025 ഓഗസ്റ്റുവരെ സർവീസുണ്ട്. സർക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് വിനോദ് കുമാർ അറിയപ്പെടുന്നത്. 

 

English Summary: Vigilance director T.K.Vinod Kumar applied leave for going abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com