ADVERTISEMENT

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ സർക്കാരിന്റെ നയങ്ങളെയും മന്ത്രിമാരെയും വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകൾ പങ്കുവച്ച സർക്കാർ ജീവനക്കാരനു സസ്പെൻഷൻ. ജിഎസ്ടി ആലുവ ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിലെ ക്ലറിക്കൽ അറ്റൻഡർ എം.എ അഷ്റഫനിയാണ് സസ്പെൻഡ് ചെയ്തത്.

1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ച് അഷ്റഫ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയെന്നാണു സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിന്റെ നയങ്ങളെയും മന്ത്രിമാരെയും വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകൾ അഷ്റഫ് പങ്കുവയ്ക്കുകയും ഫോർവേർഡ് ചെയ്യുകയും ചെയ്തു. വിഷയത്തിൽ അഷ്റഫ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉത്തരവിലുണ്ട്. 

English Summary: Employee in GST office suspended for criticising government on social media

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT