ADVERTISEMENT

മുംബൈ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിൽ തന്റെ ബാനറോ പോസ്റ്ററോ ചായ വിതരണമോ ഉണ്ടാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തന്നെ ആവശ്യമുള്ളവർ തനിക്ക് വേണ്ടി വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയ പാതകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

‘‘അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ആളുകൾക്ക് ചായയും വാഗ്ദാനം ചെയ്യുന്നില്ല. തനിക്ക് വോട്ടു ചെയ്യണമെന്നുള്ളവർ ചെയ്യും. അല്ലാത്തവർ ചെയ്യില്ല. ഞാൻ കൈക്കൂലി വാങ്ങില്ല. കൈക്കൂലി വാങ്ങാൻ ആരെയും അനുവദിക്കുകയുമില്ല. എന്നാൽ എനിക്ക് ആത്മാർഥായി ജനങ്ങളെ സേവിക്കാൻ സാധിക്കും.

‘‘പോസ്റ്ററുകൾ സ്ഥാപിച്ചും പണം നൽകിയും വോട്ടർമാരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചേക്കും. എന്നാൽ ഞാൻ അത്തരം തന്ത്രങ്ങളിൽ വിശ്വസിക്കുന്നില്ല. ഒരു കിലോ മട്ടൻ വീതം  വോട്ടർമാർക്ക് വിതരണം ചെയ്തിട്ടും ഒരു തവണ തിരഞ്ഞെടുപ്പിൽ തോറ്റു. വോട്ടർമാർ വളരെ സമർഥരാണ്.’’– ഗഡ്കരി പറഞ്ഞു.

വോട്ടർമാരുടെ വിശ്വാസവും സ്നേഹവുമുണ്ടെങ്കിലെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  2014 മുതൽ ഗഡ്കരി നാഗ്പുർ ലോക്സഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. 

English Summary: No banners, no bribe: Nitin Gadkari's strategy for Lok Sabha poll campaigning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com