ഭീകരൻ ഖൈസർ ഫാറൂഖ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; ഹാഫിസ് സയീദിന്റെ സഹായി

Mail This Article
×
ന്യൂഡൽഹി ∙ ലഷ്‌കറെ തയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുഫ്‌തി ഖൈസർ ഫാറൂഖ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസർ ഫാറൂഖ്.
ശനിയാഴ്ച സമനാബാദ് പ്രദേശത്തായിരുന്നു സംഭവമെന്നാണു റിപ്പോർട്ട്. ഇയാൾ നടന്നു പോകുന്നതിനിടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു.
English Summary: 26/11 Mumbai Attack: Aide Of Mastermind Hafiz Saeed Shot Dead In Karachi, Says Report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.