ADVERTISEMENT

ഇരിട്ടി (കണ്ണൂർ) ∙ അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നെന്നും ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ഇന്നലെ ആറളം വളയംചാലിൽ ആനമതിൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ വനം വകുപ്പ് നടപ്പാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ആനയെ ആവശ്യമുള്ളവർ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്. എത്ര കാശു വേണമെങ്കിലും തരാമെന്നു ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികൾക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികൾ എന്ന കപട പരിസ്ഥിതി സ്നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം.

ഉദ്യോഗസ്ഥർ മരംമുറിക്കാൻ സമ്മതിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മരം മുറിക്കാനും വിൽക്കാനും കർഷകനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം. കർഷകന്റെ താൽപര്യത്തിന്റെ പേരിലെന്നു പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്ന ചില ജനവിരുദ്ധ കർഷക വിരുദ്ധ സംഘടനകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു മന്ത്രി പറ​​ഞ്ഞു.

വനം വകുപ്പ് വാച്ചർമാർക്കും വൈൽഡ് ലൈഫിൽ ഉള്ളവർക്കും ഈ മാസം കുറച്ചു പൈസ കൊടുക്കാം. അവർക്ക് പൈസ കിട്ടാത്തതിനെ പറ്റി പരാതിയാണ്. കീശയിൽ പൈസ കുറവായതു കൊണ്ടാണെന്നു മനസ്സിലാക്കണമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

English Summary: AK Saseendran against elephant lovers on Arikomban issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT