ADVERTISEMENT

അങ്കാറ ∙ തുർക്കി പാർലമെന്റിന് സമീപത്തുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.  സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്. രണ്ടുപേരാണ് കാറിൽ വന്നിറങ്ങിയത്. 

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു പാർലമെന്റിന് സമീപം ചാവേർ സ്‌ഫോടനം. സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്തേക്ക് ഒരാൾ ഓടിയെത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ പൊലീസ് വെടിവച്ചു വീഴ്‌ത്തി.

തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരർ നിരോധിത മേഖലയിൽ കടന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

English Summary:Terrorist Gets Out Of Car, Blows Himself Up Near Turkey Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT