മതപരിവർത്തനമെന്ന് ഫോൺകോൾ; ജന്മദിനാഘോഷം ‘കുളമാക്കി’ ഡൽഹി പൊലീസ്

Mail This Article
ന്യൂഡൽഹി∙ മതപരിവർത്തനം നടത്തുവെന്ന് ആരോപിച്ച് ഫോൺ കോൾ ലഭിച്ചതിനു പിന്നാലെ ജന്മദിനാഘോഷം നടത്തുകയായിരുന്നു സംഘത്തെ പിരിച്ചുവിട്ട് ഡൽഹി പൊലീസ്. ഡല്‍ഹി വസിരാബാദിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് മതപരിവര്‍ത്തനം പരാമര്‍ശിച്ച് ഫോണ്‍വിളിയെത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അവിടെ ഒരു കുട്ടിയുടെ ജന്മദിനാഘോഷം നടക്കുകയായിരുന്നു. ഹാളിനകത്തുള്ള അറുപതോളം ആളുകളെയും പുറത്തുനിന്നിരുന്ന നാനൂറോളം പേരെയും പൊലീസ് ഒഴിപ്പിച്ചു. ആറുപേരെ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു.
മതപരിവര്‍ത്തനം നടന്നതിന്റെ ഒരു തെളിവും പൊലീസിനു ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റേഷനിലേക്ക് വന്ന ഫോണ്‍വിളിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
English Summary: Delhi Police Break Up Child's Birthday Party After Conversion Bid Complaint