ഡൽഹിയിൽ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; 2 കുട്ടികൾ പിടിയിൽ
Mail This Article
ഡൽഹി ∙ വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഡൽഹി മേഖലയിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട കാശിഫ്, കുട്ടികളുമായി വഴക്കിലേർപ്പെട്ടിരുന്നു. ഇവരെ ഇയാൾ സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി. അപ്പോഴുണ്ടായ അടിപിടിക്കിടെയാണ് കുട്ടികളിൽ ഒരാൾ സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചിൽ കുത്തിയതെന്ന് ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് തിർക്കി പറഞ്ഞു.
നിരവധി തവണ നെഞ്ചിൽ കുത്തേറ്റ കാശിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവർക്കുമെതിരെ കൊലക്കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
English Summary: Teen stabbed to death with screwdriver in Delhi,2 minors detained