‘ജമ്മു കശ്മീരിൽ ജോലിതേടി എത്തിയതല്ല’: ലഫ്. ഗവർണറാകാൻ താൽപര്യമില്ലെന്ന് ഗുലാം നബി ആസാദ്

Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ലഫ്. ഗവർണറാകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. താൻ ജോലി തേടുകയല്ലെന്നും ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കാനാണു ആഗ്രഹിക്കുന്നതെന്നും മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. കോൺഗ്രസ് വിട്ടതിനു പിന്നാലെ രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) സ്ഥാപകദിനത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഗുലാം നബി ആസാദ് വ്യക്തത വരുത്തിയത്.
‘‘അടുത്ത ലഫ്.ഗവർണറാകാൻ ഗുലാം നബി ആസാദ് പോവുകയാണെന്നു പുതിയൊരു കിംവദന്തിയുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. ജോലിതേടിയല്ല ഞാൻ ജമ്മു കശ്മീരിലെത്തിയിരിക്കുന്നത്. എനിക്ക് ജനങ്ങളെ സേവിക്കണം. രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നുവച്ചാണു ഞാൻ 2005ൽ ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായി എത്തുന്നത്.’’– ഗുലാം നബി ആസാദ് വിശദീകരിച്ചു.
English Summary: Ghulam Nabi Azad says he is not interested in becoming Governor of Jammu and Kashmir