ADVERTISEMENT

തിരുവനന്തപുരം ∙ സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പ്  ഭക്ഷ്യ-പൊതുവിതരണ മന്ത്രി  ജി.ആർ.അനിൽ സന്ദർശിച്ചു. ഗുണ്ടകളുടെ ആക്രമണത്തിൽ തലയ്‍ക്ക് ഗുരുതരമായി പരുക്കേറ്റ് എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരനായ രാജേന്ദ്രനെയും മന്ത്രി സന്ദർശിച്ചു. 

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ സുരക്ഷ ശക്തമാക്കുന്നതിനായി പൊലീസ് പെട്രോളിങ് ഏർപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ഉള്ളൂർ പെട്രോൾ പമ്പ് ആക്രമിച്ചത്. ഓഫിസിന്റെ ചില്ലുകൾ തകരുകയും പമ്പിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർക്ക് മർദനമേൽക്കുകയും ചെയ്തു. ബൈക്ക് റേസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Goons attack at Petrol Pump, Minister G.R Anil  says Strict action against the incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT