ADVERTISEMENT

ന്യൂഡൽഹി ∙ സിഖുകാർക്ക് സേനയിൽ പ്രവർത്തിക്കാനാകുന്നില്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യോമസേന. അപവാദ പ്രചാരണം നടത്താനാണ് ഇത്തരം വാര്‍ത്തകൾ സൃഷ്ടിക്കുന്നതെന്നും സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റർ) വ്യോമസേന കുറിച്ചു.

തെറ്റായ വാര്‍ത്തയുടെ സ്ക്രീൻഷോട്ടും സേന പങ്കുവച്ചിട്ടുണ്ട്. ഹിന്ദുമതക്കാരായ ഉയർന്ന ഉദ്യോഗസ്ഥർ അധിക്ഷേപിക്കുന്നതിനാൽ സിഖ് പൈലറ്റുമാർക്ക് സേനയിൽ ജോലി ചെയ്യാനാകുന്നില്ല എന്ന തരത്തിലാണ് വാർത്ത വന്നിരുന്നത്.

English Summary: Indian Air Force Debunks Fake News Claiming Sikh Personnel Were Refusing To Perform Their Duties Because Of Hindu Seniors Insulting Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT