ADVERTISEMENT

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണു സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.

ആൽവാർപെട്ടിലുള്ള വസതിയിൽനിന്നു വിഡിയോ കോൺഫറൻസിങ് വഴിയാണു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. 

പാർട്ടിയുടെയും സഖ്യകക്ഷികളുടെയും ഉൾപ്പെടെ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും പരാജയപ്പെട്ടാൽ പദവിയിൽനിന്നു പുറത്താക്കുമെന്നും മുതിർന്ന നേതാവാണെന്ന പരിഗണന പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ജില്ലകളിൽ അടക്കമുള്ള 7 ജില്ലാ സെക്രട്ടറിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

English Summary: stalin warns district secretaries will be sacked if they lose the loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT