ഇന്ത്യ-കാനഡ തർക്കം: ‘പ്രശ്നക്കാരുടെ’ ഒസിഐ കാർഡ് സർക്കാർ റദ്ദാക്കിയേക്കും
Mail This Article
ന്യൂഡൽഹി∙ കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾക്കിടെ, കൂടുതൽ ശക്തമായ നടപടികൾ ആലോചിക്കുന്നതായി സർക്കാർ വൃത്തങ്ങൾ. ‘പ്രശ്നക്കാരുടെ’ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘ഓരോ കേസിന്റെ’ അടിസ്ഥാനത്തിൽ ‘ചില വ്യക്തികൾക്കെതിരെ’ സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഖലിസ്ഥാന്‍ പതാക പിടിക്കുന്നതും ഇന്ത്യയിലെ കാർഷിക ഭൂസ്വത്തുക്കളിൽനിന്ന് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണു കേന്ദ്രത്തിന്റെ ഉറച്ച നിലപാടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ വെളിച്ചത്തിലായിരിക്കും നടപടിയെന്നും അവർ വ്യക്തമാക്കി. അടുത്തിടെ പഠന വീസയിൽ വിദേശത്ത് പോയശേഷം ചില വിദ്യാർഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചതിൽ സർക്കാർ നിരാശരാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: India-Canada Tussle: Indian Government May Revoke OCI Status of 'Troublemakers'