ADVERTISEMENT

ന്യൂഡൽഹി∙ അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് വാർത്ത പോർട്ടലായ ‌ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്ത അറസ്റ്റിൽ. വാർത്ത പോർട്ടലിന്റെ എച്ച്ആർ ഹെഡ് അമിത് ചക്രവർത്തിയും അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ന്യൂസ് ക്ലിക്കിന്റെ വിവിധ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുഎപിഎ നിയമപ്രകാരം പുർകായസ്തയെ അറസ്റ്റ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് 37 പുരുഷന്മാരെയും ഒൻപത് സ്ത്രീകളെയും ചോദ്യം ചെയ്തതായി ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 10 മാധ്യമ പ്രവർത്തകർക്കെതിരെ കേസിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ 24 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇന്നു രാവിലെ ആരംഭിച്ച പരിശോധനയിൽ ഏഴു മാധ്യമപ്രവർത്തകരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽനിന്ന് 38 ലക്ഷത്തോളം രൂപ ന്യൂസ്ക്ലിക്കിന‌ു ലഭിച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കരുതുന്നത്. ഈ പണം എട്ടു മാധ്യമപ്രവർത്തകർക്കു ശമ്പളമായി നൽകിയെന്നും പറയുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ന്യൂസ്ക്ലിക്കിന്റെ ഫണ്ടിങ് സ്രോതസ്സുകൾ അന്വേഷിച്ച് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്സ് ഗിൽഡും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary: NewsClick Founder Prabir Purkayastha Arrested In Anti-Terror Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com