വസുന്ധര രാജെയുടെ കാലുതൊട്ട് അനുഗ്രഹം തേടി കോൺഗ്രസ് എംഎൽഎ

Mail This Article
×
ജയ്പുർ∙ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയുടെ കാലുതൊട്ട് അനുഗ്രഹം തേടി കോൺഗ്രസ് എംഎൽഎ. ബാർമറിൽ നിന്നുള്ള മേവ്റാം ജെയ്ൻ എന്ന എംഎൽഎയാണു വസുന്ധര രാജെയുടെ അനുഗ്രഹം തേടിയത്. നിങ്ങളെ ഇവിടെ കണ്ടതിൽ സന്തോഷമെന്നായിരുന്നു വസുന്ധര രാജെയുടെ പ്രതികരണം.
36 കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ചടങ്ങാണിതെന്നും വസുന്ധര രാജെ പറഞ്ഞു. തിങ്കളാഴ്ച നടന്ന പരിപാടിയിൽ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള എംഎൽഎമാരും പങ്കെടുക്കാനെത്തിയിരുന്നു. വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.
English Summary: Rajasthan Congress MLA touched the feet of Vasundhara Raje and sought blessings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.