‘കാനഡയുമായി വളരെയേറെ സഹകരിക്കുന്നു’: നിജ്ജാർ കേസിൽ നിലപാട് വ്യക്തമാക്കി യുഎസ്

Mail This Article
വാഷിങ്ടൻ ∙ ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലക്കേസ് അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കുന്നുണ്ടെന്നു യുഎസ്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി നയതന്ത്ര സംഘർഷം രൂക്ഷമായതിനു പിന്നാലെയാണു യുഎസ് നിലപാട് വ്യക്തമാക്കിയത്.
‘‘നിജ്ജാർ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കനേഡിയൻ അധികൃതരുമായി അമേരിക്ക വളരെയേറെ സഹകരിക്കുന്നുണ്ട്. കാനഡയുടെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യയോടും യുഎസ് പലതവണ ആവശ്യപ്പെട്ടിരുന്നു.’’– യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ കൂടിക്കാഴ്ചയിൽ നിജ്ജാറിന്റെ മരണം ചർച്ചയായില്ല എന്നാണു റിപ്പോർട്ട്. യുഎസ് – കാനഡ അതിർത്തിയിലെ സറെയിൽ ജൂൺ 18നാണ് നിജ്ജാർ വെടിയേറ്റു മരിച്ചത്. ഇന്ത്യൻ സർക്കാരാണു നിജ്ജാർ വധത്തിനു പിന്നിലെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചിരുന്നു.
English Summary: "In Close Coordination With Canada...": US On Khalistani Terrorist's Murder