ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ

Mail This Article
×
കൊച്ചി∙ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ നൽകാൻ നിർദേശിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് പരോള്‍ നൽകാൻ ജയിൽ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കിൽ കണ്ണടയ്‌ക്കാനാകുമോയെന്ന് കോടതി നിരീക്ഷിച്ചു. വിയ്യുർ സെൻട്രൽ ജയിലിൽ ഏഴുവർഷമായി കഴിയുന്ന പ്രതിക്കാണ് പരോൾ. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. സാങ്കേതികത്വത്തിന്റെ പേരിൽ കണ്ണടയ്ക്കാനില്ലെന്ന് കോടതി നിരീക്ഷിച്ചു.
English Summary: Kerala High Court Allows Parole For Life Convict To Undergo IVF Treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.