ADVERTISEMENT

മലപ്പുറം∙ മലപ്പുറത്ത് കോഴിഫാമിൽ വൻ തീപിടിത്തം. കാവനൂർ പഞ്ചായത്തിൽ വാർഡ് എട്ടിൽ പുലിയറക്കുന്ന് എന്ന സ്ഥലത്തുള്ള കോഴിഫാമിനാണ് തീ പിടിച്ചത്. മഞ്ചേരി അഗ്നിരക്ഷ നിലയത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ മഞ്ചേരി അഗ്നിരക്ഷാ സേന നിലയം തലവൻ പ്രദീപ് പമ്പലാത്തിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു.

നാട്ടുകാരും അഗ്നിരക്ഷാസേനയുടെ കൂടെ തീ അണക്കുന്നതിൽ പങ്കുചേർന്നു. റഹ്മത്തുള്ള എന്ന ആളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ ഏകദേശം 2000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, ഏകദേശം1500 ഓളം കോഴിക്കുഞ്ഞുങ്ങൾ‌ ചത്തു. 

English Summary:

Massive fire broke out in a poultry farm in Malappuram, about 1500 chicks died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com