ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രിയും ആംആദ്‍മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലിൽ വയ്ക്കാൻ സാധിക്കില്ലെന്നു സുപ്രീം കോടതി. കേസിൽ എന്നാണു വിചാരണക്കോടതിയിൽ വാദം തുടങ്ങുകയെന്ന് എൻഫോഴ്‍സ്മെന്റിനും സിബിഐയ്ക്കും വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‍.വി. രാജുവിനോടു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവർ ചോദിച്ചു.

‘‘അനന്തമായി മനീഷ് സിസോദിയയെ ജയിലിൽ വയ്ക്കാൻ കഴിയില്ല. ഒരിക്കൽ കുറ്റപത്രം സമർപ്പിച്ചാൽ വാദം ഉടൻ തന്നെ തുടങ്ങണമെന്നാണ്. എന്തുകൊണ്ടാണ് ഇതുവരെ വാദം തുടങ്ങാത്തത്, എന്നാണ് തുടങ്ങുന്നത്, നാളെ അറിയിക്കണം’’– സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു  അഡീഷനൽ സോളിസിറ്റർ ജനറലിനോടു കോടതി ചോദ്യങ്ങളുയർത്തിയത്. 

സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളിൽ എഎപിക്കെതിരെ പ്രത്യേകം കുറ്റം ചുമത്തുമോയെന്ന കാര്യത്തിൽ ഇന്നു വിശദീകരണം നൽകാനും കോടതി അഡീഷനൽ സോളിസിറ്റർ ജനറലിനു നിർദേശം നൽകി. ഫെബ്രുവരി 26നാണു ഡൽഹി മദ്യനയ കേസിൽ സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് ഒൻപതിനു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അറസ്റ്റ് ചെയ്തു. 

English Summary:

Supreme Court tell Manish Sisodia cannot be in jail for an indefinite period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com