കടയിലെത്തിയ 17കാരിയുടെ കവിളിൽ ചുംബിച്ച് ലൈംഗികാതിക്രമം; 47കാരന് 3 വർഷം കഠിന തടവും പിഴയും
Mail This Article
×
തലശ്ശേരി∙ പാനൂർ പൂക്കോത്ത് കടയിൽ ബാഗ് നന്നാക്കാനെത്തിയ 17 വയസ്സുളള പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് അപമര്യാദയായി പെരുമാറി എന്ന കേസിൽ കടയുടമ കൈവേലിക്കലിലെ സി.കെ. സജുവിനെ മൂന്ന് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം.
2018 ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് സംഭവം. പ്രതി നടത്തുന്ന കടയിൽ ബാഗ് നന്നാക്കാൻ എത്തിയ കുട്ടിയോടായിരുന്നു അതിക്രമം.
പാനൂർ എസ്ഐയായിരുന്ന കെ. സന്തോഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാംസുരി ഹാജരായി.
English Summary:
Thalassery Shop Owner Sentenced in Minor's Assault Case, Imprisonment and Fine Levied
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.