ADVERTISEMENT

ഉത്തരകാശി∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികള്‍ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്. 

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി, ടണലിലെ ഇടിഞ്ഞുവീണ ഭാഗം പരിശോധിച്ച ശേഷം പുറത്തേക്ക് വരുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ.  ആളുകളെ പുറത്തെടുക്കാനുള്ള കുഴൽ സ്ഥാപിച്ചു കഴിഞ്ഞാൽ ഇവരായിരിക്കും അതിലൂടെ നുഴഞ്ഞെത്തി അവരെ രക്ഷിക്കുക .  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

കുടുങ്ങിക്കിടക്കുന്നവർക്കു പൈപ്പിലൂടെ ബോട്ടിലുകളിൽ ‘കിച്ചടി’ നൽകാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരൻ ഹേമന്ത് പറഞ്ഞു. ‘‘ചൂടുള്ള ഭക്ഷണം തുരങ്കത്തിനുള്ളിലേക്ക് അയയ്ക്കും. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം അയയ്ക്കുന്നത്. ഞങ്ങൾ കിച്ചടി ഉണ്ടാക്കുകയാണ്. നിർദേശം അനുസരിച്ചാണു തൊഴിലാളികൾക്കു ഭക്ഷണങ്ങള്‍ ഞങ്ങൾ ഉണ്ടാക്കുന്നത്’’–ഹേമന്ത് പറഞ്ഞു.

ഹിമാലയത്തെ തൊട്ട്: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ രക്ഷാദൗത്യത്തിനെത്തിയ ഓസ്ട്രേലിയക്കാരനും രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്, മലതുരന്ന് താഴേക്കിറങ്ങാനുള്ള പദ്ധതിയെക്കുറിച്ച് പഠിക്കാൻ മുകളിലേക്ക് അള്ളിപ്പിടിച്ചു കയറുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്ത് സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ.    ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്ത് സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

തുരങ്കത്തിലേക്കു സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാൻ സാധിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള കേണൽ ദീപക് പാട്ടിൽ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യനില കണക്കാക്കി നൽകാനാവുന്ന ഭക്ഷണത്തിന്റെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ദീപക് പാട്ടീൽ പറഞ്ഞു. പഴവും ആപ്പിളും കിച്ചടിയും പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തു റോബോടിക് മെഷീനുകളും എത്തിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലേക്ക് മെഷീൻ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ അൻഷു മനിഷ് ഖുൽകോ പറഞ്ഞു. 

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്ത് സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ.    ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്ത് സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
English Summary:

Visuals of workers trapped at Silkyara tunnel emerged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT