ADVERTISEMENT

അടൂർ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ബിനിൽ, പി.ബിനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് പുറമെ ഫെനി എന്നൊരാളും കസ്റ്റഡിയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇവർ കെഎസ്‌യു ഭാരവാഹികളായി പ്രവർത്തിച്ചിരുന്നതായാണു സൂചന. 

ഇവരിൽനിന്ന് വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകൾ പൊലീസ് കണ്ടെടുത്തു. വ്യാജരേഖാ നിർമാണം സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി. അഭി വിക്രത്തിന്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും വ്യാജരേഖ നിർമിക്കുന്നതിനായി ഉപയോഗിച്ചതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമെത്തിയാണു കസ്റ്റഡിയിലെടുത്തത്.

ഒരു സ്ഥലം കേന്ദ്രീകരിച്ച് വ്യാജരേഖകൾ നിർമിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർ യൂത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. അതിനാൽ അടുത്തഘട്ടമായി സംസ്ഥാന ഭാരവാഹികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ട് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.  

English Summary:

Youth Congress Fake Election ID Case, 4 in Police Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com