ADVERTISEMENT

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ ചോദ്യംചെയ്യുന്നത് അവസാനിച്ചു. ഒൻപതു മണിക്കൂറോളമാണു എം.എം. വർഗീസിനെ ചോദ്യംചെയ്തത്. വീണ്ടും ചോദ്യംചെയ്യലിനു വിളിച്ചാൽ ഹാജരാകുമെന്ന് എം.എം.വർഗീസ് പറഞ്ഞു.

ഇന്ന‌ു വരാനാകില്ലെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്നും വർഗീസ് ആദ്യം ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ഇ.ഡി. തള്ളി. തുടർന്നാണു ചോദ്യംചെയ്യലിനു വർഗീസ് ഹാജരായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻഭരണ സമിതി അംഗങ്ങൾക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വർഗീസ് നടപടിയെടുത്തിരുന്നു.

English Summary:

M M Varghese was questioned for almost nine hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com