ADVERTISEMENT

കണ്ണൂർ∙ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ അനുമതി നൽകി. കിണറ്റിൽ നിലവിൽ രണ്ടര കോൽ വെള്ളം ഉണ്ട്. ഇത് വറ്റിച്ചാണ് പുലിയെ മയക്കുവെടി വയ്ക്കുക. മോട്ടർ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.

leopard-kannur-291101
പുള്ളിപ്പുലി വീണ കിണറിനു ചുറ്റും വല വിരിച്ചപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

വയനാട്ടിൽ നിന്നുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാല് മണിയോടെ സംഘം എത്തിയാൽ രക്ഷാപ്രവർത്തനം ആരംഭിക്കും. മലിൽ സുനീഷിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഇന്നു രാവിലെയാണ് കണ്ടത്.

English Summary:

Leopard fell into the well at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com