പാലക്കാട്ട് വിനോദയാത്ര പോയ 25 സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 10 പേർ ചികിത്സയിൽ
Mail This Article
×
പാലക്കാട്∙ വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ. തച്ചമ്പാറ സെന്റ് ഡൊമിനിക് സ്കൂളിൽനിന്നു വളാഞ്ചേരിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്കു വിനോദയാത്ര പോയ 25 ലേറെ വിദ്യാർഥികളാണു ചികിത്സ തേടിയത്.
ഇതിൽ 10 വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. എട്ടുപേരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്
ചൊവ്വാഴ്ചയാണു സ്കൂളിൽനിന്നു 225 വിദ്യാർഥികൾ വിനോദയാത്ര പോയത്. വിനോദയാത്ര പോയ സ്ഥലത്തുനിന്നു ഭക്ഷണവും ഐസ്ക്രീമും കഴിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.
English Summary:
School students who went for trip in Palakkad got bad health
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.