‘ലൈംഗിക ബന്ധത്തിനു തയാറായില്ലെങ്കിൽ പിരിച്ചുവിടും’; മെക്സിക്കൻ യുവതിയെ പീഡിപ്പിച്ച മാനേജർ അറസ്റ്റിൽ
Mail This Article
മുംബൈ∙ മുപ്പത്തിയൊന്നുകാരിയായ മെക്സിക്കൻ യുവതിയെ നിരന്തരം പീഡിപ്പിച്ച മുംബൈ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയാണ് ഡിജെ (ഡിസ്ക് ജോക്കി) ജോലി ചെയ്യുന്ന യുവതി പരാതി നൽകിയത്. തുടർന്ന് വെള്ളിയാഴ്ച ഡിജെ ജോലി ചെയ്യുന്ന മാനേജറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2017ൽ സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2019ൽ ബാന്ദ്രയിലെ വീട്ടിൽ വച്ച് ആദ്യമായി പീഡിപ്പിച്ചു. പിന്നീട് പീഡനം തുടരുകയായിരുന്നു. ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ചും ഭീഷണിപ്പെടുത്തി.
2020ൽ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിനു ശേഷവും ഇയാൾ പരാതിക്കാരിയായ യുവതിക്ക് മെസേജ് അയയ്ക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. ബാന്ദ്ര പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.