ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലുമേറ്റ കനത്ത പരാജയത്തിനു പിന്നാലെ  20 വർഷം മുൻപ് കോൺഗ്രസ് നേരിട്ട സമാന പ്രതിസന്ധിയെക്കുറിച്ച് വിവരിച്ചു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. 20 വർഷം മുൻപു മൂന്നു സംസ്ഥാനങ്ങളിൽ പരാജയം നേരിടുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്ത സാഹര്യമുണ്ടായിരുന്നെന്നും എന്നാൽ 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരികെ വന്നെന്നും അദ്ദേഹം പറഞ്ഞു. 

‘‘കൃത്യം 20 വർഷം മുൻപു ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് തോൽക്കുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കുള്ളിൽ പാർട്ടി തിരികെ വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും കോൺഗ്രസ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി തയാറെടുക്കുകയാണ്’’–ജയ്റാം രമേശ് പറഞ്ഞു. 

English Summary:

Jairam Ramesh tweet on congress failure in three states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com