ADVERTISEMENT

പട്ന ∙ പാക് അധീന കശ്മീരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കശ്മീരിലെ ഇന്നത്തെ സംഘർഷസ്ഥിതിക്ക് ഉത്തരവാദി അമിത് ഷായാണെന്നും ലാലു കുറ്റപ്പെടുത്തി. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്റെ മണ്ടത്തരങ്ങളാണ് കശ്മീർ പ്രശ്നത്തിനു കാരണമെന്ന അമിത് ഷായുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ലാലു. 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും 2026 ആകുമ്പോഴേക്കും കശ്മീരിലെ തീവ്രവാദം ഉന്മൂലനം ചെയ്യുമെന്നുമുള്ള അമിത് ഷായുടെ അവകാശവാദങ്ങളും ലാലു തള്ളിക്കളഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു തരത്തിലും വിജയിക്കാനാകില്ലെന്നും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തുമെന്നും ലാലു പറഞ്ഞു. 

English Summary:

Lalu Prasad Yadav slams Amit Shah, says ‘he has no knowledge of country’s history’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com