ADVERTISEMENT

മുംബൈ ∙ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും ഒരാളുടെ കാമുകനും ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ലൈംഗിക പീഡനം, പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. റെയിൽവേ ജീവനക്കാരിയായ മലയാളി വിജി ആൽബിൻ (53), സുഹൃത്ത് ശോഭന പുർബിയ (50) ശോഭനയുടെ കാമുകൻ പങ്കജ് ഗോഹിലിൻ എന്നിവർക്കെതിരെയാണ് കേസ്. മൂവരും മുംബൈ നിവാസികളാണ്.

മാവേലിക്കരയിൽ കുടുംബവേരുകളുള്ള കുർള നിവാസിയായ മലയാളി നഴ്സിന്റെ 17 വയസ്സുള്ള മകളാണ് പീഡനത്തിനിരയായത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.

വീട് കിട്ടാതെ വന്നപ്പോഴാണ് സുഹൃത്ത് പെൺകുട്ടിക്കും അമ്മയ്ക്കുമൊപ്പം താമസം തുടങ്ങിയത്. അമ്മ ജോലിക്കു പോയ സമയത്ത് ശീതളപാനീയത്തിൽ ലഹരി കലർത്തി ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു. 4 തവണ പീഡിപ്പിച്ചെന്നാണ് പരാതി. 

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. അച്ഛൻ മരിച്ചതിനെത്തുടർന്ന് 2018 മുതൽ പെൺകുട്ടിയും അമ്മയും മാത്രമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ‌

English Summary:

Malayali girl sexually abused by mother's friends case: Mumbai police took case against 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com