ADVERTISEMENT

കണ്ണൂർ∙ മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരൻ നൽകിയ പാപ്പർഹർജി  തലശേരി അഡീഷനൽ സബ്കോടതി തള്ളി.  ഇ.പി. ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. മാനനഷ്ടക്കേസിൽ 3.43 ലക്ഷം രൂപ 15 ദിവസത്തിനകം കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. 

ഇ.പി. ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998ൽ കെ. സുധാകരൻ കോടതിയെ സമീപിച്ചിരുന്നു. അതോടൊപ്പം 3.43 ലക്ഷം രൂപ  കെട്ടിവയ്ക്കാൻ വകുപ്പില്ലെന്ന് കാണിച്ച് പാപ്പർ ഹർജിയും നൽകി. പിന്നീടുവന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരന്‍റെ ഹർജി കോടതി അംഗീകരിച്ചു. എന്നാൽ കഴിഞ്ഞ വർഷം സുധാകരന് ഒരു കോടിയിലധികം രൂപയുടെ  ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നുണ്ടെന്നും വാദിച്ച് സർക്കാർ കോടതിയെ സമീപിച്ചു. തുടർന്നാണ് സുധാകരന്‍ പാപ്പരല്ലെന്ന് കോടതി വിധിച്ചത്. ഇപി വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ഹൈക്കോടതിയിൽ സർക്കാ‍ർ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. 

English Summary:

Thalassery Court Rejected K Sudhakaran's Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com