ADVERTISEMENT

മുംബൈ ∙എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ സമീപവാസിയായ 15 വയസ്സുകാരനും അച്ഛനും അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് താമസമില്ലാത്ത വീട്ടിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

പിന്നാലെ തൊട്ടടുത്തു താമസിച്ചിരുന്ന ആൺകുട്ടിയെ കാണാതായത് സംശയത്തിന് ഇടയാക്കി. തുടർന്ന് അച്ഛനെ ചോദ്യം ചെയ്തപ്പോഴാണ് മകൻ കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചത്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിൽകെട്ടി ഒളിപ്പിക്കുകയായിരുന്നു. മകനെ ബന്ധുവീട്ടിലേക്കു മാറ്റി സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. 

English Summary:

15-year-old boy and his father were arrested for killing an eight-year-old girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com