ADVERTISEMENT

ന്യൂഡൽഹി∙ ഭരണഘടനയുടെയും നിയമത്തിന്റെയും സേവകനെന്ന നിലയിൽ രാജ്യത്തെ നിയമം പിന്തുടരേണ്ടത് തന്റെ കടമയാണെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരെ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. കൊളീജീയം സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ടു താൻ നൽകിയ ഹർജി പരിഗണിക്കണമെന്ന് അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മുതിർന്ന അഭിഭാഷകരെ ജഡ്ജിമാരായി നിയമിച്ചത് പുനപരിശോധിക്കണെന്നും മാത്യൂസ് നെടുമ്പാറയുടെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിഭാഷകനെന്ന നിലയിൽ നിങ്ങളുടെ ഹൃദയത്തിലുള്ള കാര്യം അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. പക്ഷേ, ഈ കോടതിയിലെ ഒരു ജഡ്ജിയെന്ന നിലയിൽ താൻ ഭരണഘടനയുടെയും നിയമത്തിന്റെയും സേവകനാണ്. തനിക്കു നിയമം പിൻതുടർന്നേ മതിയാകൂ എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

2015ലെ നാഷനൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മിഷൻ റദ്ദാക്കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മുൻപൊരിൽ ഈ ഹർജി ഉന്നയിച്ചപ്പോഴും ഇതിന്റെ സാധുത ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തിരുന്നു. കൊളീജിയം സംവിധാനത്തിലൂടെ മുൻ ജഡ്ജിമാരുടെ ബന്ധുക്കൾക്കും ആശ്രിതകർക്കും മാത്രമാണ് നിയമനം ലഭിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം.

English Summary:

"As A Servant Of Constitution, I Have To Follow The Law Laid Down": CJI DY Chandrachud On Plea Against Collegium System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com