ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസിനു ഹൈക്കോടതി നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി. 

കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണു ജസ്റ്റിസ് കെ.ബാബു പരിഗണിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചു. തുടർന്നു കേസിൽ അമിക്കസ് ക്യൂറിയെ വച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.  ഈ ആവശ്യമുന്നയിച്ചു ഹർജിക്കാരൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണു റിവിഷൻ പെറ്റിഷൻ നൽകിയത്.

English Summary:

High Court ordered to send notice to Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com