ADVERTISEMENT

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന കൽക്കത്ത ഹൈക്കോടതിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ പരാമർശങ്ങൾ അനാവശ്യവും ആക്ഷേപകരവുമാണെന്നാണ് സുപ്രീം കോടതി വിമർശിച്ചത്. സദാചാര പ്രസംഗം നടത്തുന്നതും വ്യക്തിപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമല്ല ജഡ്ജിമാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഭയ് എസ് ഒകെ,പങ്കജ് മിത്തൽ എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. 

ഹൈക്കോടതി വിധിയിൽ പരാമർശങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അവ പ്രഥമദൃഷ്ട്യാ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. 

ഒക്‌ടോബറിലാണ് കൽക്കത്ത ഹൈക്കോടതി വിവാദമായ വിധി പ്രസ്‌‍താവിച്ചത്. കൗമാരക്കാരായ എല്ലാ പെൺകുട്ടികളും  തങ്ങളുടെ ലൈംഗിക ചോദന നിയന്ത്രിക്കണമെന്നാണ് ജസ്റ്റിസുമാരായ ചിത്ത രജ്ഞൻ ദാസ്,  പാർത്ഥസാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിധി പ്രസ്‌താവത്തിൽ പറഞ്ഞത്. 

പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന പരാതിയിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ആൺകുട്ടി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

English Summary:

Judges Not Expected To Preach': Supreme Court Disapproves Of Calcutta HC Advising Adolescent Girls To Control Sexual Urges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com