തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മിഷണറെ നിയമിക്കാൻ സുപ്രീം കോടതി അനുമതി

Mail This Article
×
ന്യൂഡൽഹി∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മിഷണറെ നിയമിക്കാൻ സുപ്രീം കോടതി അനുമതി നൽകി. കമ്മിഷണർ നിയമനത്തിൽ തൽസ്ഥിതി തുടരണമെന്ന മുൻ ഉത്തരവിൽ സുപ്രീം കോടതി ഭേദഗതി വരുത്തി. കമ്മിഷണർ നിയമനത്തിന് യോഗ്യരായ ജീവനക്കാർ ബോർഡിൽ ഇല്ലെങ്കിൽ സർക്കാരിനോട് പട്ടിക നൽകാൻ നിർദേശിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എന്നാൽ, നിലവിൽ ബോർഡിൽ തന്നെ യോഗ്യരായ ജീവനക്കാർ ഉണ്ടെന്ന് ബോർഡ് അറിയിച്ചു. അതിനാൽ കമ്മിഷണർ നിയമനവും ആയി മുന്നോട്ടു പോകാൻ ജഡ്ജിമാരായ എം.എം.സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
English Summary:
Supreme Court grant permission to appoint new commissioner in Travancore Devaswom Board
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.