ADVERTISEMENT

പാരിസ്∙ പ്രവാചകന്റെ കാരിക്കേച്ചർ പ്രദർശിപ്പിച്ചതിന് ഫ്രാൻസിൽ ചരിത്ര അധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ആറു  കൗമാരക്കാർ കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെ 2020ൽ കൊന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. അഭിപ്രായസ്വാതന്ത്യത്തെക്കുറിച്ചുള്ള ക്ലാസിൽ അധ്യാപകൻ, പ്രവാചകന്റെ കാരിക്കേച്ചറുകൾ വിദ്യാർഥികളെ കാണിച്ചത് വിവാദമായിരുന്നു. ഇതിൽ പ്രകോപിതരായിട്ടായിരുന്നു കൊലപാതകം.

കാരിക്കേച്ചർ കാണിക്കുന്നതിന് മുൻപ് മുസ്‌ലിം വിദ്യാർഥികളോട് മുറിയിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായി വിചാരണയ്ക്കിടെ പ്രതികളിലൊരാളായ പെൺകുട്ടി കോടതിയിൽ പറഞ്ഞു. എന്നാൽ, സംഭവം നടക്കുമ്പോൾ കുട്ടി ക്ലാസിൽ ഇല്ലായിരുന്നുവെന്നും തെറ്റായ ആരോപണങ്ങളും അപകീർത്തിപരമായ പരാമർശങ്ങളും നടത്തിയതിന് വിദ്യാർഥിനി കുറ്റക്കാരിയെന്നും കോടതി കണ്ടെത്തി. 

പാരിസിലെ കോൺഫ്ലാൻസ് സെന്റ് ഹൊണറീൻ എന്ന പ്രദേശത്തെ സ്‌കൂളിനു സമീപമായിരുന്നു സംഭവം. അക്രമിയായ 18കാരനായ എ.അബ്ദൗലിഖിനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.  സ്കൂളിലെ ഒരു കുട്ടിയുടെ പിതാവാണ് പാറ്റിക്കെതിരെ ഓൺലൈൻ പ്രചാരണം ആരംഭിച്ചത്. 

English Summary:

6 Teenagers Convicted In France Over Teacher's Beheading In 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com