ADVERTISEMENT

ന്യൂഡൽഹി∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ലോക്‌സഭാംഗം ഡാനിഷ് അലിയെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സസ്‌പെൻഡ് ചെയ്തു. ഡാനിഷ് അലി കോൺഗ്രസുമായി അടുക്കുന്നുവെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സസ്പെൻഷൻ. ഇന്നുമുതൽ അനിശ്ചിത കാലത്തേക്കാണ് സസ്പെൻഷൻ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.

‌‘‘പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ നിങ്ങൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അതു വകവയ്ക്കാതെ നിങ്ങൾ തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിക്കുകയാണ്’’– ബിഎസ്പിയുടെ പ്രസ്താവനയിൽ പറയുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഡാനിഷ് അലി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ അദ്ദേഹം പാർലമെന്റിനു പുറത്ത് ഒറ്റയാൾ പ്രതിഷേധവും നടത്തി. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.

കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത്, ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ ബിജെപി എംപി രമേഷ് ബിധുരി, ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയിരുന്നു. അന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം ഡാനിഷിനെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

English Summary:

BSP suspends MP Danish Ali over ‘anti-party activities’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com