പരപ്പനങ്ങാടി പൂരപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞു; ഒരാൾ മരിച്ചു

Mail This Article
×
പരപ്പനങ്ങാടി ∙ പൂരപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. താനൂർ സ്വദേശിയാണ് മരിച്ചത്. രാവിലെ 7.30ന് കെട്ടുങ്ങൽ അഴിമുഖത്താണ് അപകടം. പുഴയിൽ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം 3 മണിക്കൂർ നേരത്തേ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ മീൻ പിടിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിസ്‌വാന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോൻ, മജീദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇതേ പുഴയിൽ മേയ് മാസത്തിൽ 22 പേർ മരിച്ച താനൂർ ബോട്ട് അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ശനിയാഴ്ച തോണി മറിഞ്ഞത്.
English Summary:
One died when the canoe of the youth who went fishing in Purapuzha overturned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.