ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു; ദേഹാസ്വാസ്ഥ്യമുണ്ടായത് അപ്പാച്ചിമേട്ടിൽവച്ച്
Mail This Article
×
എരുമേലി∙ ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്നാട് സ്വദേശിനിയായ പത്മശ്രീ കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്മശ്രീയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുൻപേ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകി.
English Summary:
Girl child died in Sabarimala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.