ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയിൽ തീർഥാടനത്തിന് എത്തുന്ന ഭക്തർക്കു യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവപൂർവമായ സമീപനമുണ്ടാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘‘അയ്യപ്പഭക്തന്മാർക്ക് ഒരു നിവർത്തിയുമില്ലാത്ത അവസ്ഥയാണു ശബരിമലയിൽ. ധാരാളം ആളുകൾ ഞങ്ങളെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നുണ്ട്. 20 മണിക്കൂർ വരെ ഇരുമുടിക്കെട്ടുമായി വരിനിൽക്കേണ്ട അവസ്ഥയാണ് ശബരിമലയിൽ. വെള്ള പോലും കിട്ടുന്നില്ല. യാതൊരു സൗകര്യവുമില്ല. ഈ നിലയിലാണോ ശബരിമല തീർഥാടനം സർക്കാർ ഒരുക്കേണ്ടത്’’–ചെന്നിത്തല ചോദിച്ചു. 

‘‘അയ്യപ്പഭക്തന്മാർക്കു സർക്കാർ സൗകര്യം ഒരുക്കണം. ഇടത്താവളങ്ങളിൽ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യം ഒരുക്കികൊടുക്കുകയും തിരക്കു ക്രമീകരിക്കുകയും ചെയ്താൽ ബുദ്ധിമുട്ട് ഒഴിവാകും. യാതൊരുവിധ ക്രമീകരണവും സർക്കാർ ചെയ്യുന്നില്ലെന്ന പരാതികൾ ഉയർന്നുവരികയാണ്. അയ്യപ്പഭക്തന്മാർ വലിയ പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രി ഇടപെടണം. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ വിനിയോഗിക്കണം. ദേവസ്വം ബോർഡും സർക്കാരും ചേർന്നു പദ്ധതി തയാറാക്കണം. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. ഗൗരവപൂർവമായ സമീപനം സർക്കാർ സ്വീകരിക്കണം’’–ചെന്നിത്തല വിശദീകരിച്ചു. 

English Summary:

Ramesh Chennithala speak about the plight of pilgrims in Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com