കണ്ണൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം: ചികിത്സ വൈകിയെന്ന് ആരോപണം
Mail This Article
×
കണ്ണൂർ∙ ഇരിട്ടി അയ്യൻകുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം ചികില്‍സ വൈകിയതുകൊണ്ടെന്ന് ആരോപണം. കുട്ടുകപ്പാറ രാജേഷ് ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. രാജേഷിന്റെ മരണം ചികിത്സ വൈകിയതിനാലാണെന്ന് ബന്ധുക്കളാണ് ആരോപിച്ചത്. ആശുപത്രികൾക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
രാജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചിരുന്നു. എന്നാൽ രണ്ടിടത്തും ചികില്‍സ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിലപാട്.
English Summary:
Tribal Youth's Tragic Death in Kannur Sparks Outrage Over Alleged Treatment Delays
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.