ADVERTISEMENT

ബത്തേരി∙ വയനാട് ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കടുവയെ മയക്കുവെടി വയ്ക്കാനും ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതിനു പിന്നാലെയാണു നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചത്. കടുവയ്ക്കായുള്ള തിരച്ചിൽ തിങ്കളാഴ്ചയും തുടരും.

രാവിലെ പതിനൊന്നരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും മൃതദേഹം നാട്ടുകാരോ ബന്ധുക്കളോ ഏറ്റുവാങ്ങിയില്ല. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ മോർച്ചറിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാനും ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാനും മൃതദേഹം സംസ്കരിക്കാനും വഴിയൊരുങ്ങിയത്.

ശനിയാഴ്ചയാണു കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടത്. വാകേരി മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ശരീര ഭാഗങ്ങളും വേര്‍പെട്ടിരുന്നു. രാവിലെ പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്.

English Summary:

Youth who was killed in a tiger attack in Wayanad was cremated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com