ADVERTISEMENT

പത്തനംതിട്ട/ തിരുവനന്തപുരം∙ ശബരിമലയിൽ പരിധിവിട്ട് ഭക്തരെ തടയാനാകില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. രജിസ്റ്റർ ചെയ്യാതെയും നിരവധി ഭക്തർ എത്തുന്നുണ്ട്. എത്തുന്ന എല്ലാവരെയും പതിനെട്ടാംപടി കടത്തിയേ മതിയാകൂ. അപ്പോൾ ചില സ്വാഭാവിക നിയന്ത്രണങ്ങൾ വേണ്ടിവരും. അത് ഭക്തരും മാധ്യമങ്ങളും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. 

ഇതിനിടെ ശബരിമലയിൽ ഇന്നും വൻതിരക്കാണ് അനുഭവപ്പെടുന്നത്.  എരുമേലി, നിലയ്ക്കൽ, ഇലവുങ്കൽ, മാറാണംതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടിരിക്കുകയാണ്. പമ്പയിലും നിലയ്ക്കലിലും വൻഗതാഗതകുരുക്കും തീർഥാടക തിരക്കും മൂലം എരുമേലിയിലെ മൈതാനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന തീർഥാടക വാഹനങ്ങൾ അവിടെ തന്നെ തുടരണമെന്നും പമ്പയിലേക്കു പോകാൻ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു. തിരക്കു നിയന്ത്രിക്കുന്നതിൽ പൊലീസിനു വീഴ്ചപറ്റിയതായി ആക്ഷേപമുണ്ട്. 

English Summary:

Devaswom Minister K Radhakrishnan Reaction On Sabarimala Rushes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com