ഒടുവിൽ തീരുമാനം; മധ്യപ്രദേശിൽ മോഹൻ യാദവ് മുഖ്യമന്ത്രിയാകും

Mail This Article
ഭോപാൽ∙ മധ്യപ്രദേശിൽ മോഹൻ യാദവ് മുഖ്യമന്ത്രിയാകും. ഉജ്ജയിനിൽ നിന്നുള്ള പ്രബല ഒബിസി വിഭാഗം നേതാവാണ് അദ്ദേഹം. ബിജെപി ലെജിസ്‌ലേറ്റീവ് പാർട്ടി യോഗം ചേർന്നാണ് മോഹൻ യാദവിനെ തിരഞ്ഞെടുത്തത്.
ശിവരാജ് സിങ് ചൗഹാനെ മാറ്റിയാണ് പുതിയ മുഖ്യമന്ത്രിയെ നിയമിക്കാൻ ബിജെപി തീരുമാനിച്ചത്. നിരവധി ചർച്ചകൾക്കൊടുവിലാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
2013ലാണ് മോഹൻ യാദവ് ആദ്യമായി എംഎൽഎ ആയത്. 2018ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം ജയിച്ചു. 2020 ജൂലൈയിൽ ക്യാബിനറ്റ് മന്ത്രിയായതോടെയാണ് മോഹൻ യാദവ് സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചത്. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.
ജഗദീഷ് ദേവ്ദ, രാജേഷ് ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ സ്പീക്കറാകും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം തുടരുന്നതിനാണ് പുതിയ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ തിരഞ്ഞെടുത്ത്.