ADVERTISEMENT

കാസർകോട്∙ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവം വൈകാരിക പ്രകടനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം പ്രതിഷേധം കോൺഗ്രസ് പ്രോൽസാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ഒരു കടലാസ് പോലും ചുരുട്ടി എറിയാതെ സമാധാനപരമായി സമരം നടത്തണമെന്നാണ് ഞങ്ങൾ പറഞ്ഞിരിക്കുന്നത്. വളരെ ക്രൂരമായി  പേപ്പട്ടിയെപോലെ പാർട്ടി പ്രവർത്തകരെ, വിദ്യാർഥികളെ, പെൺകുട്ടികളെയൊക്കെ ക്രിമിനലുകൾ തല്ലിക്കൂട്ടുന്നത് കണ്ടുള്ള വൈകാരിക പ്രകടനമായിരുന്നത്. അത്തരം പ്രതിഷേധം തുടരരുത് എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത്തരം പ്രതിഷേധം പ്രോൽസാഹിപ്പിക്കേണ്ടെന്നു തന്നെയാണ് കെഎസ്‌യുവിന്റെ നിലപാടും. യുഡിഎഫ് വിചാരണസദസ്സ് നടത്തി ജനവിരുദ്ധ, കൊള്ളക്കാരുടെ സർക്കാരിനെ ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യുകയാണ്. മുഖ്യമന്ത്രി പോയതും വരാനുള്ളതമായ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രതിഷേധം നടത്തുന്നുണ്ട്. ഈ സർക്കാർ കേരളത്തെ തകർത്ത് തരിപ്പണമാക്കുകയാണ്. ഈ സർക്കാർ ട്രഷറി പൂട്ടിക്കെട്ടി കേരളത്തെ മുടിഞ്ഞ തറവാടാക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് 44 ദിവസത്തെ ടൂർ പോയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഇതേ തുടർന്ന് ഉദ്യോഗസ്ഥരും തിരുവനന്തപുരത്തില്ല. അവരും പല സ്ഥലങ്ങളിലായി ടൂറിലാണ്. ഒരു വിചിത്രകാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനത്ത് ഒരു ബില്ലും മാറാത്ത സാഹചര്യമാണുള്ളത്. ഒരു കരാറുകാരനും പുതിയ നിർമാണങ്ങൾ എറ്റെടുക്കുന്നില്ല. ഒരു ഓട പണിഞ്ഞതിന്റെ ബില്ല് പോലും സംസ്ഥാനത്ത് മാറുന്നില്ല. എല്ലാം കേരളത്തിൽ തകർന്നു. എന്നിട്ടാണ് പുതിയ കേരളം ഉണ്ടാക്കാമെന്ന് ഇവർ പറയുന്നത്. 

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ അഴിമതി മാത്രമുള്ള സർക്കാരാണിത്. മുഖ്യമന്ത്രി ക്രിമിനൽ സംഘത്തോടൊപ്പമാണ് യാത്രചെയ്യുന്നത്. കേരളത്തിലെ പൊലീസിനൊപ്പം മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനാകില്ലേ? അവരെ വിശ്വാസമില്ലേ? നാലുപേര് കരിങ്കൊടി കാട്ടിയാൽ ആയിരം പൊലീസുകാരേയും ക്രമിനലുകളേയും വിളിച്ചുവരുത്തുന്ന ഭീരുവാണോ മുഖ്യമന്ത്രി. അക്രമത്തെ പ്രോൽസാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി.’’– സതീശൻ പറഞ്ഞു.

English Summary:

V.D.Satheesan against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com