ADVERTISEMENT

മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്തിനെതിരെ യവത്മാൽ പൊലീസ് കേസെടുത്തു. യവത്മാൽ ബിജെപി കൺവീനർ നിതിൻ ഭൂതാഡയുടെ പരാതിയിലാണ് കേസെടുത്തത്. ‘സാമ്‌ന’യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവുത്ത്. 

സാമ്‌നയിൽ ഡിസംബർ 11ന് പ്രധാനമന്ത്രിക്കെതിരെ റാവുത്ത് ആക്ഷേപകരമായ ലേഖനം എഴുതിയതായി നിതിൻ ഭൂതാഡ അവകാശപ്പെട്ടു. ഐപിസി സെക്‌ഷൻ 153 (എ), 505, 124 (എ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും സഞ്ജയ് റാവുത്ത് പ്രതികരിച്ചു.

English Summary:

Case against Sanjay Raut for objectionable writeup against PM in 'Saamana'

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com