തിരുവനന്തപുരം വിമാനത്താവളം ജനുവരി മുതൽ ‘നിശബ്ദ’മാകും; കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുക ലക്ഷ്യം
Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരവും എത്തും.
യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ടെർമിനൽ-1, ടെർമിനൽ-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തുടരുമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.