മാവോയിസ്റ്റ് സംഘാംഗം ഉണ്ണിമായയുമായി മുത്തപ്പൻ പുഴയിൽ പൊലീസിന്റെ തെളിവെടുപ്പ്

Mail This Article
×
പാലക്കാട്∙ മാവോയിസ്റ്റ് സംഘാംഗം ഉണ്ണിമായയെ തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻ പുഴയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വയനാട്ടിൽ നിന്നും പിടിയിലായ ഉണ്ണിമായ ഉൾപ്പെടെയുള്ള സംഘം ഒരു വർഷം മുൻപ് മുത്തപ്പൻ പുഴയിൽ പുലർച്ചെ എത്തി, ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം അങ്ങാടിയിൽ മാവോയിസ്റ്റ് പോസ്റ്റർ ഒട്ടിച്ചിരുന്നു.
ഇതിന്റെ തെളിവെടുപ്പിനായാണ് മുത്തപ്പൻ പുഴയിൽ കൊണ്ടുവന്നത്. എന്നാൽ മുത്തപ്പൻ പുഴയിൽ എത്തിയിട്ടില്ല എന്ന് ഉണ്ണിമായ പറഞ്ഞു. തെളിവെടുപ്പിന് ശേഷം ഉണ്ണിമായയുമായി പൊലീസ് സംഘം മടങ്ങി.
English Summary:
Maoist Unnimaya was taken for evidence collection
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.