ADVERTISEMENT

വാര്‍ത്തകളാൽ സമ്പന്നമായ ഒരു വർഷമാണ് കടന്നു പോകുന്നത്.  വിസ്തൃതിയിൽ ചെറുതെങ്കിലും വലിയ വാർത്തകളിലൂടെയാണ് കേരളം 2023ൽ കടന്നു പോയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗം, ചരിത്രവും വിവാദവും സമ്മേളിച്ച നവകേരള യാത്ര, നോവായി ആലുവയിലെ അഞ്ചു വയസുകാരി, സംസ്ഥാനത്തെ നടുക്കിയ ആലുവ സ്ഫോടനവും കുസാറ്റിലെ ദുരന്തവും. ദേശീയ രംഗത്താകട്ടെ ലോക ശ്രദ്ധ ഇന്ത്യയിലേക്കു തിരിഞ്ഞ നിമിഷങ്ങളായിരുന്നു ചന്ദ്രയാൻ – 3 ന്‍റെ വിജയക്കുതിപ്പും സിൽക്കാര രക്ഷാദൗത്യവും.  ലോകത്തെയാകെ ആശങ്കയിലാഴ്ത്തി തുടരുന്ന യുദ്ധങ്ങൾ. സന്തോഷവും ആശങ്കയും ദുഖവും പകരുന്ന വാർത്തകൾ ഏറെ ചേർത്തുവച്ചാൽ മാത്രമെ ഈ പട്ടിക പൂർത്തിയാകുകയുള്ളൂ. 

ശ്രദ്ധ നേടിയതും മനോരമ ഓൺലൈനിൽ കൂടുതൽ പേർ വായിക്കുകയും ചെയ്ത 10 ലേഖനങ്ങളിലേക്ക്....

oommen-chandy


ഉമ്മന്‍ചാണ്ടിക്ക് കണ്ണീർ പ്രണാമം, പുതുപ്പള്ളിക്ക് പുതു നായകൻ
എന്നും ജനക്കൂട്ടത്തോടൊപ്പം നിലകൊള്ളാൻ ഇഷ്ടപ്പെടുന്ന നേതാവിന് കേരള ജനത സമാനതകളില്ലാത്ത യാത്രയയപ്പു നൽകിയതായിരുന്നു 2023ൽ സംസ്ഥാനത്തിന്‍റെ ഉള്ളുലച്ച കാഴ്ചകളിലൊന്ന്.  ബംഗളൂരുവിൽ ചികിത്സയിലിരിക്കെ ജൂലൈ 18 നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മരണം. 

തലസ്ഥാന നഗരിയിൽ നിന്നും 100 കിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ഞൂഞ്ഞിന്‍റെ പുതുപ്പള്ളിയിൽ സമാപിച്ച വിലാപയാത്രയും സംസ്കാര ശേഷവും കല്ലറിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നു. തുടർന്നു നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വായനക്കാർ ഏറെ ശ്രദ്ധയോടെ പിന്തുടര്‍ന്നു. 

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ....

പുതുപ്പള്ളിക്കോട്ടയിലെ പുതുമണവാളൻ; കന്നിയങ്കം വിജയിച്ച്, ‘അപ്പ’യുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ ...

 ആലുവയിൽ അഞ്ചു വയസുകാരിയോടുള്ള ക്രൂരതയും വധശിക്ഷയും

തൂക്കുകയറിലേക്ക്∙ ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം എറണാകുളം പോക്സോ കോടതി വിധിക്കു  ശേഷം പുറത്തേക്കുവരുന്നു. ചിത്രം:മനോരമ
തൂക്കുകയറിലേക്ക്∙ ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം എറണാകുളം പോക്സോ കോടതി വിധിക്കു ശേഷം പുറത്തേക്കുവരുന്നു. ചിത്രം:മനോരമ

2023ൽ കേരളത്തെ നടുക്കിയ സംഭവങ്ങളിലൊന്നാണ് ആലുവയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിക്കു നേരെയുണ്ടായ സമാനതകളില്ലാത്ത ക്രൂരത.  ജൂലൈ 28 ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കികൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.  

ശിശുദിനത്തിലാണ് കേസിന്‍റെ വിധി വന്നത്.  ബീഹാർ സ്വദേശിയായ പ്രതി അസഫാക് ആലത്തിന് പ്രത്യേക പോക്സോ കോടതി വധശിക്ഷയും 5 ജീവപര്യന്തവും ശിക്ഷ വിധിച്ചു.

കേരളത്തെ നടുക്കി ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം; പ്രതി അറസ്റ്റിൽ...

കൊടുംക്രൂരതയ്ക്കു തൂക്കുകയര്‍; ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ

തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തേടി കേരളം; ഒപ്പം വായനക്കാരും

പത്മകുമാർ, അനിത കുമാരി, അനുപമ
പത്മകുമാർ, അനിത കുമാരി, അനുപമ

ആലുവയിൽ പിഞ്ചു കുഞ്ഞിനോടു ചെയ്ത ക്രൂരതയുടെ മുറിവുണങ്ങും മുമ്പേ വർഷാവസാനം മറ്റൊരു തട്ടിക്കൊണ്ടു പോകൽ കേസിനും കേരളം സാക്ഷിയായി. കൊല്ലം ഓയൂരിൽ നിന്നുമാണ് ആറുവയസുകാരിയെ അ‍ജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. മറ്റൊരു ആലുവ ആവർത്തിക്കരുതെന്ന കരുതലോടെ കേരളം ഒന്നാകെ ഉണർന്ന് ആ കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിലിൽ മുഴുകി. നാലു ദിവസങ്ങൾക്കു ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചെന്നു കരുതുന്ന സംഘത്തെ പിന്നീട് പൊലീസ് പിടികൂടിയെങ്കിലും പല ചോദ്യങ്ങളും ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു. ക്രൈംബ്രാഞ്ചിനാണ് നിലവിൽ കേസിന്‍റെ അന്വേഷണ ചുമതല

ആറു വയസ്സുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കണ്ണുചിമ്മാതെ രാജ്യം, ആശങ്കകളും ആശ്വാസവും പകര്‍ന്ന രക്ഷാദൗത്യം

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾ ദൗത്യം വിജയിച്ച ശേഷം പുറത്തേക്കു വരുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾ ദൗത്യം വിജയിച്ച ശേഷം പുറത്തേക്കു വരുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙മനോരമ

ലോകം ഇന്ത്യയിലേക്ക് കണ്ണുംനട്ടിരുന്ന ദിനങ്ങളായിരുന്നു  സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട രക്ഷാദൗത്യം. 

രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെ തുരങ്കവാതിൽപ്പടിയിൽ കണ്ണിമ ചിമ്മാതെ, ശ്വാസമടക്കിപ്പിടിച്ച് ഉത്തരകാശിയും രാജ്യവും നിലകൊണ്ടത് നീണ്ട 17 ദിവസങ്ങളാണ്.  ഏതു നിമിഷവും മണ്ണിടിച്ചിലിനു സാധ്യതയുള്ള അതീവ പരിസ്ഥിതിലോല പ്രദേശമായ ഹിമാലയൻ മലനിരകളിൽ നാനൂറിലേറെ മണിക്കൂറാണ് ദൗത്യസംഘം രാപകൽ അധ്വാനിച്ചത്.

41 തൊഴിലാളികളെയും പുറത്തെത്തിച്ചു, സ്വീകരിച്ച് കേന്ദ്രമന്ത്രി, മുഖ്യമന്ത്രി: സിൽക്യാര രക്ഷാദൗത്യം വിജയം

അഭിമാന ചന്ദ്രിക

chandrayaan-3-JPG

ഓഗസ്റ്റ് 23 ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെ ദിനമായിരുന്നു. മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ/ഇസ്‌റോ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിക്ഷേപിച്ച ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ സോഫ്റ്റ്ലാൻഡിങ് നടത്തി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ആദ്യത്തെ 10 ദിവസത്തിൽ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവർ ചന്ദ്രനിൽ ഏകദേശം 100 മീറ്റർ സഞ്ചരിച്ചു. ലാൻഡറിനെ ഒരിക്കൽക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു.

ചന്ദ്രനിൽ ഇന്ത്യയുടെ സഞ്ചാരം; പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ യാത്ര തുടങ്ങി

 ബസിലേറി മന്ത്രിമാർ; വിവാദത്തിന്‍റെ തേരിലേറി നവകേരള യാത്രയും 'രക്ഷാപ്രവർത്തന'വും

സംസ്ഥാന ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരളസദസ്സ് ആശയം കൊണ്ടു പുതുമ നിറഞ്ഞതായിരുന്നെങ്കിലും വിവാദങ്ങളുടെ കയത്തിലൂടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ച ബസ് സഞ്ചരിച്ചത്.  ബസിന്‍റെ ആഡംബരത്തിൽ തുടങ്ങി കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്ഐ പ്രവർത്തകരും ഉൾപ്പെടെ മർദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രതിഷേധക്കാർക്കെതിരായ സിപിഎം അനുഭാവികളുടെ കടന്നുക്കയറ്റത്തെ രക്ഷാപ്രവർത്തനമെന്നു പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിച്ചതും വരെയുള്ള വിവാദങ്ങൾ യാത്രയുടെ ശോഭ കെടുത്തി. സടകുടഞ്ഞെഴുന്നേറ്റ യൂത്ത് കോൺഗ്രസ് , കെഎസ്‍യു പ്രവർത്തകരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും സാക്ഷിയായാണ് യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത്. 

കോട്ടയത്തേക്ക് യൂ ടേൺ... വണ്ടിപ്പെരിയാറിൽ നടന്ന  ജില്ലയിലെ അവസാന നവകേരള സദസ്സിന്റെ പരിപാടിക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള ബസിൽ 
കോട്ടയം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നു. കുട്ടിക്കാനത്തു നിന്നുള്ള ദൃശ്യം.
ചിത്രം: റെജു അർനോൾഡ്∙ മനോരമ
കോട്ടയത്തേക്ക് യൂ ടേൺ... വണ്ടിപ്പെരിയാറിൽ നടന്ന ജില്ലയിലെ അവസാന നവകേരള സദസ്സിന്റെ പരിപാടിക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള ബസിൽ കോട്ടയം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നു. കുട്ടിക്കാനത്തു നിന്നുള്ള ദൃശ്യം. ചിത്രം: റെജു അർനോൾഡ്∙ മനോരമ

നവകേരള സദസ്സ്: എൽഡിഎഫും കടന്ന് പങ്കാളിത്തമെന്ന് സിപിഎം വിലയിരുത്തൽ; കല്ലുകടിയായി ശാസനയും രക്ഷാപ്രവർത്തനവും

ബദൽ ‘രക്ഷാപ്രവർത്തനം’ തുടങ്ങി കോൺഗ്രസ്; നവകേരള സദസ് നവ ഏറ്റുമുട്ടൽ സദസാകുമോ?

ജീവന്‍റെ തുടിപ്പുതേടി അസാധാരണ ദൗത്യം

1) ആഴക്കടലിൽ കാണാതായ ടൈറ്റൻ പേടകം 2) അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ
1) ആഴക്കടലിൽ കാണാതായ ടൈറ്റൻ പേടകം 2) അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ

1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തിന്റേതാണ് ലോകത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തം. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്കോടൻ റഷ് എന്നിവരാണ് ആഴക്കടലിൽ കൊല്ലപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല.

അദ്ഭുതങ്ങൾ സംഭവിച്ചില്ല; ലോകത്തെയാകെ കണ്ണീരിലാഴ്ത്തി ആഴക്കടലിൽ മറഞ്ഞ് ആ 5 പേർ

4.6 ബുർജ് ഖലീഫകളുടെ കടലാഴം; ടൈറ്റൻ എവിടെ? - ഇൻഫോഗ്രാഫിക്സ്

ഇസ്രയേലും പലസ്തീനും തീരാത്ത യുദ്ധങ്ങളും

റഫായ്ക്കു സമീപം ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നവർ. (Photo by Mahmud HAMS / AFP)
റഫായ്ക്കു സമീപം ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നവർ. (Photo by Mahmud HAMS / AFP)

ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധം 2 മാസം പിന്നിടുമ്പോൾ, ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ ദുരിതം പേറുകയാണ് പലസ്തീൻ ജനത. അനുരഞ്ജന ചർച്ചകളുടെ ഭാഗമായി 7 ദിവസത്തേക്ക് താത്ക്കാലിക വെടിനിർത്തൽ ഉണ്ടായത് പ്രതീക്ഷയോടെയാണ് ലോകം കണ്ടത്.  എന്നാൽ ധാരണ അവസാനിച്ചതോടെ ഇസ്രായേൽ ഗാസയിൽ യുദ്ധം പുനരാരംഭിച്ചു. ഭക്ഷണത്തിനും വെള്ളത്തിനുമായി കേഴുന്ന ജനങ്ങളുടെയും കയ്യിലുള്ളതെല്ലാം എടുത്ത് പലായനം ചെയ്യുന്നവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ വാവിട്ടു കരയുന്നതിന്റെയും ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഗാസയിൽനിന്ന് ദിവസേന പുറത്തുവരുന്നത്.  2023ൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട വാർത്തകളും യുദ്ധമുഖത്തു നിന്നും എത്തിയവയാണ്.

ഗാസയിൽ വെടിനിർത്തൽ, ബന്ദികളെയും തടവുകാരെയും കൈമാറിത്തുടങ്ങി; ഗാസയിലേക്ക് സഹായമെത്തുന്നു

ഗാസയിൽ അവർക്കു പോകാനിടമില്ല; കൊല്ലപ്പെട്ടത് 15,200 പലസ്തീൻകാർ

നടുക്കി ആലുവ സ്ഫോടനവും കുസാറ്റ് ദുരന്തവും

മറക്കാൻ ആഗ്രഹിക്കുന്ന ദുരന്തങ്ങൾക്ക് കേരളം സാക്ഷിയായ വർഷം കൂടിയാണ് കടന്നുപോകുന്നത്.  കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവെൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിൽ 8 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമനിക് മാർട്ടിൻ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി.

കുസാറ്റ് ടെക്ഫെസ്റ്റിൽ തിക്കിലും തിരകിലുംപെട്ട് മരണമടഞ്ഞ 3 പേരുടെയും മൃതദേഹം പൊതുദർശനത്തിനായി കളമശേരി കുസാറ്റ് ക്യാപസിൽ വെച്ചപ്പോൾ.
കുസാറ്റ് ടെക്ഫെസ്റ്റിൽ തിക്കിലും തിരകിലുംപെട്ട് മരണമടഞ്ഞ 3 പേരുടെയും മൃതദേഹം പൊതുദർശനത്തിനായി കളമശേരി കുസാറ്റ് ക്യാപസിൽ വെച്ചപ്പോൾ.

കളമശേരി സ്ഫോടനം: സംഭവിച്ചത് എന്തൊക്കെ? കുറ്റകൃത്യത്തിന്റെ വഴിയേ

ആലുവ സ്ഫോടനത്തിന്‍റെ മുറിവുകൾ ഉണങ്ങുന്നതിനു മുമ്പെ കൊച്ചിയെ നടുക്കി അടുത്ത ദുരന്തം എത്തി. കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ദുരന്ത ഭൂമിയായിയ മാറിയത്. ക്യാംപസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാര്‍ഥികൾ ഉൾപ്പെടെ 4 പേർ മരിച്ചു.

കുസാറ്റില്‍ സംഗീത നിശയ്‌ക്കിടെ തിരക്കില്‍ പെട്ട് 4 പേർക്ക് ദാരുണാന്ത്യം; 3 പേരും വിദ്യാർഥികൾ 

English Summary:

The top 10 articles that gained attention and were read the most by Manorama Online in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com