ADVERTISEMENT

ആലപ്പുഴ∙ ഹോം സ്റ്റേയിൽ വച്ച് വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. മസാജ് ചെയ്തു നൽകാമെന്നു പറഞ്ഞ് വിദേശ വനിത താമസിച്ചിരുന്ന മുറിയിൽ കയറിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വിദേശ വനിതയുടെ പരാതി പ്രകാരമായിരുന്നു നടപടി. അറസ്റ്റ്‌ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ്‌ ചെയ്തു.

English Summary:

Homestay owner arrested for Rape foreign woman in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com